നമ്മുക്കെല്ലാവര്‍ക്കും ഒരു ഗൂഗിള്‍ അക്കൌണ്ട് ഉണ്ടാവും. എപ്പോ ഞാന്‍ അറിഞ്ഞില്ലല്ലോ.. എന്നൊന്നും പറയരുത്.
ഗൂഗിളിന്റെ ഏത് സേവനങ്ങള്‍ നാം ഉപയോഗിച്ച് തുടങ്ങിയാലും ഒരു ഗൂഗിള്‍ അക്കൌണ്ട് ക്രിയേറ്റ് ചെയ്യപ്പെടും. ആന്‍ഡ്രോയിഡ് ഫോണുകള്‍ പ്രവര്‍ത്തിപ്പിച്ച് തുടങ്ങാന്‍ പോലും Google Account അനിവാര്യമാണ്. ഡിജിറ്റല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന സേവനങ്ങളും ഗൂഗിളിന്റേതാണ്. ഫോട്ടോസ് സേവ് ചെയ്യുന്നത് മുതല്‍ ഇ മെയില്‍ വരെയുള്ള കാര്യങ്ങള്‍ ഓര്‍ത്താല്‍ മതിയാകും.
നാം പോയ വഴികള്‍, സന്ദര്‍ശിച്ച സ്ഥലങ്ങള്‍, എടുത്ത സെല്‍ഫികള്‍, നടത്തിയ പര്‍ച്ചേസുകള്‍, പരിചയപ്പെട്ടതും സമ്ബര്‍ക്കം പുലര്‍ത്തുന്നതുമായ ആളുകള്‍ എന്നിങ്ങനെ പരിധികളില്ലാത്ത ഡാറ്റയാണ് ഗൂഗിളിന്റെ കയ്യിലുള്ളത്. നിങ്ങളെ നിങ്ങളെക്കാളും നല്ലപോലെ അറിയാവുന്നതും ഒരു പക്ഷെ ഗൂഗിളിന് തന്നെയായിരിക്കും. ഇത് ഗൂഗിള്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനപ്പുറമുള്ള ആവശ്യങ്ങള്‍ക്കായി ഈ ഡാറ്റ ഗൂഗിള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഇല്ലെന്നുമുള്ള വാദങ്ങളും ഉണ്ട്.
മറ്റുള്ളവര്‍ കണ്ടാല്‍ കുഴപ്പമില്ലാത്തതും എന്നാല്‍ മറ്റാരും കാണരുതെന്ന് നാം ആഗ്രഹിക്കുന്നതുമായ ഡാറ്റകള്‍ ഗൂഗിളിന്റെ കൈവശം ഉണ്ടാകുമെന്നതും തര്‍ക്കമില്ലാത്ത കാര്യമായിരിക്കും. എന്നാല്‍ നാളെ ഒരു ദിവസം നമ്മള്‍ അങ്ങ് മരിച്ച് പോയെന്ന് കരുതുക. ഈ സാഹചര്യത്തില്‍ നമ്മുടെ ഗൂഗിള്‍ അക്കൌണ്ടിന് എന്ത് സംഭവിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ?
മരിച്ച ശേഷം എന്ത് അക്കൌണ്ട്...ഏത് ഗൂഗിള്‍...എവിടുത്തെ ഡാറ്റ എന്നൊക്കെയാകും ഇപ്പോള്‍ നിങ്ങള്‍ ആലോചിക്കുന്നത്. നമ്മുടെ ജീവിതത്തെക്കുറിച്ചും കാട്ടിക്കൂട്ടലുകളെക്കുറിച്ചുമുള്ള സകല വിവരങ്ങളും അടങ്ങിയ ഈ വലിയ ഡാറ്റ ശേഖരത്തിന് എന്ത് സംഭവിക്കുമെന്നതിന്റെ നിയന്ത്രണവും നിങ്ങള്‍ക്ക് തന്നെയാണ്. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ തുടര്‍ന്ന് വായിക്കുക.
മരണശേഷം നിങ്ങളുടെ ഗൂഗിള്‍ അക്കൌണ്ടില്‍ നിന്നുള്ള ഡാറ്റ പൂര്‍ണമായും ഡിലീറ്റ് ചെയ്യാനോ അല്ലെങ്കില്‍ നിങ്ങളുടെ കുടുംബത്തിലെ ആര്‍ക്കെങ്കിലുമോ സുഹൃത്തുക്കള്‍ക്കോ ആക്സസ് നല്‍കുവാനോ സാധിക്കും. ഗൂഗിളിന്റെ ഇന്‍ആക്റ്റീവ് അക്കൌണ്ട് മാനേജര്‍ വഴിയാണ് ഇത് സാധിക്കുന്നത്. അക്കൌണ്ട് കുറച്ച് കാലം ഇന്‍ആക്റ്റീവ് ആയിരിക്കുമ്ബോഴാണ് ഈ സംവിധാനം പ്രവര്‍ത്തനസജ്ജമാകുന്നത്.
യൂസേഴ്സിന് അവരുടെ ഗൂഗിള്‍ ഡാറ്റയുടെ ചില ഭാഗങ്ങള്‍ മാത്രമായി മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്യാനും ഗൂഗിള്‍ അക്കൌണ്ടിലെ ഇന്‍ആക്റ്റിവിറ്റി സൌകര്യം സഹായിക്കുന്നു. ലാസ്റ്റ് സൈന്‍ഇന്‍, റീസന്റ് ആക്റ്റിവിറ്റി, ജിമെയില്‍ ആപ്പ് ഉപയോഗം, ആന്‍ഡ്രോയിഡ് ചെക്ക് ഇന്‍സ് എന്നിവയെല്ലാം പരിശോധിച്ചാണ് അക്കൌണ്ട് ഇന്‍ആക്റ്റിവിറ്റി നിശ്ചയിക്കുന്നത്. മരണശേഷം എന്ത് സംഭവിക്കണമെന്ന കാര്യം സെറ്റ് ചെയ്ത് വച്ചിട്ടില്ലെങ്കില്‍ എല്ലാ വിവരങ്ങളും ഡിലീറ്റ് ആകും.
എല്ലാ വിവരങ്ങളെയും സര്‍വീസുകളെയും ഒരു തരത്തിലാവില്ല ഈ നടപടികള്‍ ബാധിക്കുക. ഉദാഹരണത്തിന് ഒരു കൃത്യം സമയ പരിധി കഴിഞ്ഞിട്ടും അക്കൌണ്ട് ആക്റ്റീവ് അല്ലെങ്കില്‍ ജിമെയില്‍ ആക്സസ് ബ്ലോക്ക് ചെയ്യപ്പെടും. അക്കൌണ്ട് ഇന്‍ആക്റ്റീവ് ആയി പ്രഖ്യാപിക്കുന്നതിനുള്ള സമയ പരിധിയും നിങ്ങള്‍ക്ക് സെറ്റ് ചെയ്യാന്‍ കഴിയും. മൂന്ന് മാസം മുതല്‍ 18 മാസ വരെ സമയ പരിധി സെറ്റ് ചെയ്യാന്‍ സാധിക്കും.
ഇന്‍ആക്റ്റീവ് ആയി ഡിക്ലയര്‍ ചെയ്യപ്പെട്ട അക്കൌണ്ടില്‍ നിന്നുള്ള ഡാറ്റ മറ്റൊരാള്‍ക്ക് കൈമാറാന്‍ അയാളുടെ ഫോണ്‍ നമ്ബര്‍ ആഡ് ചെയ്യണം. ഈ നമ്ബര്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമായിരിക്കും ഡാറ്റ ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയുക. അവരുടെ ഇ മെയില്‍ ഐഡിയും നല്‍കാന്‍ സാധിക്കും. ധാരാളം ഗൂഗിള്‍ സര്‍വീസുകള്‍ ഉള്ളതിനാല്‍ ഏതൊക്കെ ഡാറ്റ ഇങ്ങനെ കൈമാറണമെന്നും നിശ്ചയിക്കാവുന്നതാണ്. മരിച്ചയാളുടെ അക്കൌണ്ട് ഇന്‍ആക്റ്റീവ് ആകുന്നതോടെ മുകളില്‍പ്പറഞ്ഞ കോണ്‍ടാക്റ്റിന് നോട്ടിഫിക്കേഷന്‍ ലഭിക്കും. അവര്‍ക്ക് മുന്‍കൂട്ടി തയ്യാറാക്കിയ ഇമെയില്‍ സന്ദേശവും അയയ്ക്കാന്‍ കഴിയും.
ഗൂഗിള്‍ ആക്കൌണ്ട് പ്രൌഫൈല്‍ പിക്ചറിന് താഴെയുള്ള 'Manage your Google Account' ഓപ്ഷനില്‍ ടാപ്പ് ചെയ്യുക. തുടര്‍ന്ന് Data & Privacy tab ആക്സസ് ചെയ്ത് താഴേക്ക് സ്ക്രോള്‍ ചെയ്യുക. നിങ്ങള്‍ക്ക് ഒരു 'More Options' ടാബ് കാണാന്‍ കഴിയും. ഇവിടെയുള്ള ഓപ്ഷനുകളില്‍ നിന്നും 'plan what happens to your data' സെലക്റ്റ് ചെയ്യുക. നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രോസസ് പൂര്‍ത്തിയാക്കാന്‍ കഴിയും.
Android share@602
Post a Comment